ബെംഗളൂരു: നമ്മ മെട്രോയുടെ യെലോ ലൈനില്‍ (ആര്‍വി റോഡ് – ബൊമ്മസന്ദ്ര) ട്രെയിനുകളുടെ ഇടവേള സമയം കുറയും. 11-ാമത്തെ ട്രെയിന്‍ ഈ ആഴ്ചയോടെ സര്‍വീസ് ആരംഭിക്കും. നിലവില്‍ തിരക്കേറിയ സമയത്ത് 7 മിനിറ്റ് ഇടവേളകളിലും അല്ലാത്തപ്പോള്‍ 10 മിനിറ്റ് ഇടവേളകളിലുമാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസ് തുടങ്ങുന്നതോടെ ഇടവേള സമയം 7ല്‍ നിന്ന് 5-6 മിനിറ്റായി കുറഞ്ഞേക്കും.
കൊല്‍ക്കത്തയിലെ നിര്‍മാണ പ്ലാന്റില്‍ നിന്ന് യെലോ ലൈനിലേക്ക് എത്തിച്ച ട്രെയിനാണിത്. ജൂണില്‍ എത്തിച്ച ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
SUMMARY: Waiting time on Yellow Line will be reduced; 11th train from this week
















