മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ പോലീസ് അറസ്റ്റ് ചെയ്തു. 33കാരിയായ നടി നല്‍കിയ പരാതിയിലാണ് 73കാരനായ സംവിധായകനെതിരെ നടപടി. പുതിയ സിനിമയുടെ ചർച്ചയ്ക്കായി മുംബൈ മല്‍വാനിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് നടിയുടെ ആരോപണം.
മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഷക്കീല്‍ നൂറാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
1999ല്‍ പുറത്തിറങ്ങിയ ‘ബഡേ ദില്‍വാലെ’, 2000ലെ ‘ജോരു കാ ഗുലാം’ തുടങ്ങിയ ചിത്രങ്ങളുടെ രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ചിട്ടുള്ള സംവിധായകനാണ് ഷക്കീല്‍ നൂറാനി.
SUMMARY: Director Shakeel Noorani arrested for sexually assaulting an actress after promising her a role in a new film
















