കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്‌റ്റർ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശി അലൻ അലക്സാണ് (32) അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
കോഴിക്കോട് കാക്കൂർ സ്വദേശിനിയായ പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുകളുടെ നിർദേശപ്രകാരം അലനോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്കു വരാൻ പറഞ്ഞു.
ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയിൽ പോലീസിനെ വിവരം അറിയിച്ചു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കണ്ടെത്തിയതോടെയാണ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
<BR>
TAGS : POCSO CASE
SUMMARY : Doctor arrested in POCSO case for sending obscene messages to student
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.