‘തെറ്റിദ്ധാരണ പരത്തുന്നു’; പ്രസവത്തെ കുറിച്ചുള്ള അഖില്‍ മാരാരുടെ പ്രസ്‌താവനയില്‍ പരാതി നല്‍കി ഡോക്‌ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച്‌ സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. സ്ത്രീകള്‍ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ആശുപത്രികളും രക്ഷിതാക്കളുമാണ് പ്രസവം സങ്കീര്‍ണ്ണമാക്കിയത് എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

അഖിലിന്റെ പരാമര്‍ശത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ രംഗത്തെത്തിയത്. സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമാണെന്ന അഖില്‍ മാരാരുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും, ഇത് സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പ്രസ്താവനകള്‍ ആരോഗ്യ രംഗത്തുള്ള സ്ഥാപനങ്ങളോടുള്ള വിശ്വാസം തകർക്കുന്നതായും ഡോ. പ്രതിഭ ആരോപിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാല്‍ കേരള പൊതു ജനാരോഗ്യ നിയമത്തിലെ അനുയോജ്യമായ വകുപ്പുകള്‍ പ്രകാരം അഖില്‍ മാരാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷിത പ്രസവത്തിനും ഗർഭകാല പരിചരണത്തിനുമായി ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങള്‍ ഇത്തരം പരാമർശങ്ങള്‍ മൂലം അട്ടിമറിക്കപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി.

SUMMARY: Doctor files complaint over Akhil Marar’s statement on childbirth

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

Related Articles

Popular Categories