ലൈംഗിക പീഡന പരാതി; ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍ കെ. വർഗീസ് വിദേശത്തേക്ക് കടന്നതായി സംശയം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയ പോലീസ് ശനിയാഴ്ച തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ പ്രതികളായ ബ്ലാക്ക്‌മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ.

എന്നാല്‍, നടിയുടെ ബന്ധുവിന്റെ പരാതിയിലാണ് കഴിഞ്ഞദിവസം ഇയാള്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തത്. ഡോക്ടറുടെ ഫോണില്‍നിന്ന് 12 യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ബ്ലാക്ക്‌മെയിലിങ് കേസില്‍ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ ഇന്ന് കടവന്ത്ര പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേർ പിടിയിലാകാനുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

പീഡനത്തിനിരയായ യുവതിയുടെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തും. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ കവർന്നെടുത്ത് പോലീസിന് കൈമാറിയത് ഇവരാണെന്നാണ് വിവരം. ഫോണ്‍ എങ്ങനെ ഇവരുടെ കൈവശമെത്തിയെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് മൊഴിയെടുക്കുന്നത്. ഈ ഫോണ്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് യുവതി ഇൻഫോപാർക്ക് പോലീസില്‍ പരാതി നല്‍കിയത്.

SUMMARY: Sexual harassment complaint; Dr. Johnson K. Varghese suspected to have fled abroad

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ രണ്ട് ബാറുകള്‍ ആരംഭിക്കാൻ...

ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു; കുടുംബത്തിലെ ആറുപേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ: വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്‌ട്രയില്‍ ധാരാശിവ്...

ജിഎൻഎ കരാറില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍; തല്‍ക്കാലം വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് സർക്കാർ...

കാൻസര്‍ രോഗികള്‍ക്ക് ആശ്വാസം; മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍

ഡല്‍ഹി: കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍...

മുസ്ലിം യൂത്ത് ലീഗ് റാലി: മുനവറലി ശിഹാബ് തങ്ങള്‍ക്കും പി.കെ. ഫിറോസിനുമെതിരെ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക്...

ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി ഷെയ്ഖ് ഹസീന

ഡല്‍ഹി: ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ...

ബീമാപള്ളി ഉറൂസ്; ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച്‌ നവംബർ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ്...

Related Articles

Popular Categories