എക്സാലോജിക്–സിഎംആർഎൽ പണമിടപാട്; എ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന; കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക റെ​യ്ഡ്

കോഴിക്കോട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ എക്സാലോജിക്–സിഎംആർഎൽ പണമിടപാട് കേ​സി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ എ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി ഇ​ന്ന് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കേ​സി​ൽ ഇ​ഡി ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ പ​രി​ശോ​ധ​ന​യാ​ണി​ത്.

ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ ന​ന്ദു​ലാ​ലി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഡി​ടി​പി​സി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു ന​ന്ദു​ലാ​ൽ.

കേസില്‍ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പായാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടാണ് പോയതെന്നതിലാണ് നിലവിലെ അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക്  കൈപ്പറ്റിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു.

എക്‌സാലോജിക് സിഎംആര്‍എലിന് നല്‍കിയ സേവനങ്ങളും സിഎംആര്‍എലില്‍ നിന്ന് ലഭിച്ച പണം എന്ത് ചെയ്തുവെന്നതുമാണ് വീണ ടി എയെ ചോദ്യം ചെയ്തപ്പോള്‍ പ്രധാനമായും പരിശോധിച്ചത്. കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളും ഇ ഡി പരിശോധിച്ചുവരികയാണ്. എസ് എഫ് ഐ ഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്ത, മകള്‍ ഷിബി എസ് കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം ആറ് പേരെ ഇ ഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു.
SUMMARY: Exalogic–CMRL Remittance; ED inspection in eight places; Widespread raid centered on Kozhikode

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരുവാറ്റ കൊലപാതകം 13 കാരിയുടെ ക്വട്ടേഷന്‍; കൊലപ്പെടുത്തിയതും പ്രായപൂര്‍ത്തിയാകാത്തവര്‍

ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ തനിച്ചായിരുന്ന 70കാരനെ കൈകാലുകള്‍ ബന്ധിച്ച്‌ കഴുത്തില്‍ തുണിയും...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന്...

ചെസ് ടൂർണമെന്റ് 

ബെംഗളൂരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും ചെസ് അസോസിയേഷന്‍ മൈസൂരുവും ചേര്‍ന്ന്...

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം...

അറ്റകുറ്റപ്പണി; യലഹങ്ക മേഖലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി...

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

ലയ ലാവണ്യം ഗാനാജ്ഞലി അരങ്ങേറി

ബെംഗളൂരു: കലാക്ഷേത്ര ബെംഗളൂരുവിന്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ജാലഹള്ളി...

Related Articles

Popular Categories