ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന വിലക്കേർപ്പെടുത്തി. ഏപ്രിൽ ഒമ്പത് മുതൽ 29 വരെയാണ് ഈ നിരോധനം നിലവിലുണ്ടാകുക.
ഒമ്പതിന് രാവിലെ 7 മണി മുതൽ 29 ന് വൈകുന്നേരം 6:30 വരെ എക്സിറ്റ് പോളുകൾ നടത്താനോ അവയുടെ ഫലങ്ങൾ പത്രങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു.
കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 9 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, തമിഴ്നാട്ടില്‍ ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍, ഏപ്രില്‍ 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലും പുതുച്ചേരിയിലും വൈകീട്ട് ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ അസമില്‍ അഞ്ച് മണിയോടെ പരസ്യപ്രചാരണം സമാപിച്ചു. ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. മേയ് ആറിനകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു.
SUMMARY: Exit polls banned; violators could face up to two years in prison, says Election Commission















