ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ന്യൂ ബെല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഐ എസ് ആര്‍ ഒ ആസ്ഥാനമായ അന്തരീക്ഷ ഭവന് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.സാങ്കേതിക പരിശോധനകളിലൂടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു.

ഇന്നലെയാണ് (ജൂലൈ 2) ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഐഎസ്‌ആർഒ ആസ്ഥാനത്തേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇ-മെയിൽ വഴിയായിരുന്നു സന്ദേശം അയച്ചത്. ആസ്ഥാനത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി ജീവനക്കാരെ ഓഫിസിൽ നിന്ന് ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്‌തിരുന്നു. പരിശോധനയിൽ സ്‌ഫോടക വസ്‌തുക്കളോ സംശയാസ്‌പദമായ വസ്‌തുക്കളോ ഒന്നും തന്നെ സ്ഥലത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു ഐഎസ്ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണം സംഘം നടത്തിയ ഡിജിറ്റൽ പരിശോധനയിലാണ് ഭീഷണി സന്ദേശം ഗാസിയാബാദിൽ നിന്നുമാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. പിന്നീട് സംഘം ഗാസിയാബാദിൽ എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
SUMMARY: Fake bomb threat against ISRO headquarters in Bengaluru; Suspect arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മുന്നറിയിപ്പില്ലാതെ നിലയ്ക്കലെത്തി

നിലയ്ക്കല്‍: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ നിലയ്ക്കലില്‍ എത്തി. ZP5151 എന്ന...

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

Related Articles

Popular Categories