ബെംഗളൂരു: തെലുങ്ക് നടൻ ജൂനിയർ എൻടിആർ എന്നറിയപ്പെടുന്ന നന്ദമുരി താരക രാമറാവുവിനെ കാണാൻ ആരാധകർ തിരക്ക് കൂട്ടിയതിനെത്തുടർന്ന് പോലീസ് ലാത്തി വീശി. മഹാദേവപുരയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താരം ഞായറാഴ്ച എത്തിയപ്പോഴാണ് സംഭവം. താരം എത്തിയതോടെ ആശുപത്രിവളപ്പിലേക്ക് ആരാധകര്‍ ഇടിച്ചുകയറുകയായിരുന്നു. ചിലർ ബാരിക്കേഡുകൾ തള്ളിയിട്ടു. സ്ഥിതി നിയന്ത്രണാതീതമായപ്പോഴാണ് പോലീസിന് ലാത്തി പ്രയോഗിക്കേണ്ടിവന്നത്.
Jr NTR In Bengaluru : ತಮ್ಮ ನೆಚ್ಚಿನ ನಟನ ನೋಡಲು ಮುಗಿಬಿದ್ದವರಿಗೆ ಸಿಕ್ತು ಗೂಸಾ | Jr NTR Fans
WATCH #RepublicKannada LIVE: https://t.co/hNIigZLnqy#jrntr #bengaluru #electronicity #teluguactor #telugu #ntr #ntrfans #tollywood #republickannada pic.twitter.com/qCyDMBCg3l
— Republic Kannada (@KannadaRepublic) March 8, 2026
SUMMARY: Fans flocked to see Jr. NTR; police lathi-charged















