ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ് വെടിവെച്ചത്. മകന്‍ ഹരീഷിന് (28) മുഖത്തും തലയിലും ഗുരുതരമായി പരുക്കേറ്റു.
സംഭവത്തില്‍ സുരേഷ് (49) അറസ്റ്റിലായി. ഇന്നലെ രാത്രി 10.30 ഓടെ ഹരീഷ് തന്റെ പിതാവിനെ മരക്കഷണം കൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. മകന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ സുരേഷ് തോക്ക് എടുത്ത് ഹരീഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട ഗ്രാമവാസികള്‍ പോലീസിനെ വിവരമറിയിച്ചു. ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹരീഷിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Father shoots son in drunken fight














