പാലക്കാട്: പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു.രണ്ടുപേരുടെ നില അതീവ ഗുരുതരം. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം.
ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി. രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി. മറ്റൊരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. പോലീസ് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: Two people died after their car hit a tree in Manissery, Palakkad; two others are in critical condition.
















