
ബെംഗളൂരു: മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയുർവേദ ചികിത്സയ്ക്കായി നഗരത്തിലെത്തി. ആയുഷ്‌മാൻ ആയുർവേദ ആശുപത്രിയില്‍ പത്തുദിവസം നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയത്. പരിചയ സമ്പന്നരായ ഡോക്ടർമാരും തെറാപ്പിസ്റ്റുകളുമുള്ള ആയുഷ്മാൻ ആയുർവേദ ആശുപത്രിയിൽ മാനേജ്‌മെന്റും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഡോ. ലക്ഷ്മൺ, ഡോ. ആദർശ്, ആയുഷ്മാൻ എംഡി ദീപേഷ്, മാർക്കറ്റിങ് ഹെഡ് രാധാകൃഷ്ണൻ പി. നായർ, ഓപ്പറേഷൻ ഹെഡ് ഷമീർ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
SUMMARY: Former Maldives President in Bengaluru for Ayurvedic treatment














