കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു മുകുള്‍ റോയ്.
മമത ബാനര്‍ജിയുടെ അടുത്ത തോഴനും പാര്‍ട്ടിയുടെ നെടുംതൂണുമായിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലിലെത്തിയ മുകുള്‍ റോയ് 2006ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2012 വരെ പാര്‍ട്ടിയുടെ രാജ്യസഭയിലെ തലവന്‍ കൂടിയായിരുന്നു മുകുള്‍ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു. 2020ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി.
SUMMARY: Former Railway Minister Mukul Roy passes away















