70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 23 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 70 വയസ്സും അതിനുമുകളില്‍ പ്രായമുള്ളതുമായ മുഴുവൻ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘മുഖ്യമന്ത്രിയുടെ വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിച്ചു. വരുമാന പരിധിയില്ലാതെ ഏകദേശം 38 ലക്ഷത്തോളം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തമിഴ്‌നാട് നിയമസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.ജി. അരുണ്‍രാജാണ് പദ്ധതി പ്രഖ്യാപിച്ചത്.

വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഗുരുതര രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാകും. സർക്കാർ ആശുപത്രികള്‍ക്ക് പുറമെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ വഴിയും ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയുമായി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക.

നിലവില്‍ കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ നിരക്കില്‍ 1.45 കോടി കുടുംബങ്ങള്‍ക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട്. കൂടാതെ, അവയവം മാറ്റിവെക്കല്‍, കോക്ലിയർ ഇംപ്ലാന്റേഷൻ തുടങ്ങിയ സങ്കീർണ്ണമായ ശസ്ത്രക്രിയകള്‍ക്കായി പ്രത്യേക ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ വരെ സഹായം നല്‍കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

SUMMARY: Free medical treatment up to ₹23 lakh for those above 70; Tamil Nadu government launches new scheme

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; 1,849 സ്ഥാപനങ്ങളിൽ പരിശോധന

ബെംഗളൂരു: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി കർണാടക...

സുരഭിലം ഗ്ലോബൽ മൂന്നാമത് സര്‍ഗ്ഗസംഗമം  സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം...

പട്ടാപ്പകല്‍ മോഷണം; വീട് കുത്തിത്തുറന്ന് 8 പവൻ സ്വര്‍ണം കവര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. പൂട്ടിയിട്ടിരുന്ന വീട്ടില്‍...

വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; രണ്ട് രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരില്‍ വീട്ടില്‍ ഇലക്‌ട്രിക് സ്കൂട്ടർ ചാർജ്...

ക്ഷേമ പെൻഷനും ക്ഷേമനിധി ബോര്‍ഡ് പെൻഷനും ഫണ്ട് അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വേണ്ട...

കേരളസമാജം ദൂരവാണിനഗർ പൂക്കള മത്സരം 23 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പൂക്കള മത്സരം 23ന് രാവിലെ...

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍...

തൊദൽനുടി ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണം  

ബെംഗളൂരു: തൊദൽനുടിയുടെ 13-ാമത് ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണവും സംസ്ഥാനതല ചിത്രരചനാ മത്സരത്തിലെ...

Related Articles

Popular Categories