കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാവുക. ജൂണ്‍ 15ന് തന്നെ കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ക്ക്  സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ തുടര്‍ നടപടികളാണ് ഉണ്ടാകുന്നത്.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ഈ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി പി ജോണ്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.

100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സര്‍ക്കാര്‍ നല്‍കാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന് ബാധ്യത ആവില്ല.

അതേസമയം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷയൂണിയനുകള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.
SUMMARY: Free travel for women in KSRTC for the first 100 days only in ordinary buses

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വോട്ടർ പട്ടികയിലെ പേരുകളില്‍ പൊരുത്തക്കേടുകൾ; നന്ദൻ നിലേകനിക്കും കന്നഡ നടൻ ശിവരാജ് കുമാറിനും എസ്.ഐ.ആർ.  നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി ഇൻഫോസിസ്...

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

Related Articles

Popular Categories