നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജ് പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക. താൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ ആയിരിക്കെയാണ് അതിജീവിത നേരത്തെ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ, സൈബർ ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് നടിയുടെ ആവശ്യം. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും പെൻ ഡ്രൈവും കോടതിയിലും ഫോറൻസിക് ലാബിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയായിരുന്നു അതിജീവിത പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്. ഹർജി അടുത്ത ദിവസം മറ്റൊരു ബഞ്ചിൻ്റെ പരിഗണനയ്ക്ക് വരും.
SUMMARY: Actress attack case: Judge recuses himself from considering re-investigation petition on memory card

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം ഇന്നു വൈകിട്ട് 3.30നു...

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

Related Articles

Popular Categories