ഇൻജുറി ടൈമിൽ വിജയം; ഐവറികോസ്റ്റിനെ വീഴ്ത്തി ജർമനി (2–1)

ടൊറന്റോ: ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കി ജര്‍മന്‍ പട. പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉൺഡാഫിന്റെ മികവിൽ ഇൻജുറി ടൈമിലെ ഗോളിലാണ് ജർമനി ജയമുറപ്പിച്ചത് (2–1). ആദ്യ പകുതിയുടെ 30ാം മിനിറ്റിൽ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സിക് നേടിയ ഗോളിൻ്റെ കരുത്തിൽ ഐവറികോസ്റ്റ് മത്സരത്തിൽ മത്സരത്തിൽ അട്ടിമറി സൃഷ്ടിക്കുമെന്ന് തോന്നിച്ചതാണ്. കളിയുടെ തുടക്കം മുതല്‍ മികച്ച ആക്രമണങ്ങൾ നടത്തി ജർമൻ ടീമിനെ വിറപ്പിച്ച ഐവറി കോസ്റ്റ്, ജർമൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു. മത്സരത്തിൻ്റെ 68ാം മിനിറ്റ് വരെയും ജർമനിയെ കൊണ്ട് ഗോളടിപ്പിക്കാതിരിക്കാനും അവര്‍ക്ക് സാധിച്ചു.

ജർമനി ഒരു ഘട്ടത്തിൽ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിടത്താണ് സ്ട്രൈക്കർ ഡെനിസ് ഉണ്ടാവിനെ ജർമൻ കോച്ച് നഗൽസ്മാൻ കളത്തിലിറക്കിയത്. 59ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഉണ്ടാവ് കളിക്കാനിറങ്ങി 10 മിനിറ്റിനകം തന്നെ ഐവറികോസ്റ്റിൻ്റെ ഗോൾവല കുലുക്കി. ഒടുവിൽ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഫെലിക്‌സ് മേച്ച നൽകിയ പാസ് കൃത്യമായി വലയിലേക്ക് തിരിച്ചുവിട്ട് ടീമിന് ജയവും സമ്മാനിച്ചു.

ജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനി നോക്കൗട്ടിലെത്തി. കിരീടം നേടിയ 2014 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറുന്നത്.
SUMMARY: Germany beat Ivory Coast 2-1 in injury time

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories