ടിക്കറ്റില്ലായാത്രയ്ക്ക് പിഴത്തുക കുത്തനെ കൂട്ടി റെയില്‍വേ

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക ഇരട്ടിയാക്കി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി.  ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ‘ജൻ വിശ്വാസ് ആക്ട് 2026’ പ്രകാരം 1989ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് പുതിയ നടപടി. അനധികൃത യാത്രകള്‍ കുറയ്ക്കാനും ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനുമാണ് റെയില്‍വേയുടെ നീക്കം.

കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ അനുവദനീയമായ ദൂര പരിധിക്കപ്പുറം യാത്ര തുടരുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും കുറഞ്ഞ അധിക ചാർജും പിഴയും ഇതേ രീതിയിൽ 500 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതൽ ട്രെയിനുകളിൽ പുതുക്കിയ പിഴത്തുക ഈടാക്കിത്തുടങ്ങി.

വനിതകള്‍ക്കായി സംവരണം ചെയ്ത കോച്ചുകളിലും സീറ്റുകളിലും അനുമതിയില്ലാതെ പ്രവേശിക്കുന്ന പുരുഷ യാത്രക്കാര്‍ക്കെതിരേയും നടപടി ശക്തമാകും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 രൂപ മുതല്‍ 2,500 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം.

റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും അനുമതിയില്ലാതെ കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതും കണ്ടെത്തിയാല്‍ 2,000 രൂപ വരെ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും. മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും 1,000 രൂപ വരെ പിഴയും തടവും ലഭിക്കാം. അതേസമയം, ട്രെയിനുകളില്‍ പടക്കങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നവര്‍ക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും.

പുതിയ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ടിക്കറ്റ് പരിശോധന ശക്തമാക്കുമെന്നും കൂടുതല്‍ ടിടിഇമാരെയും ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ട്രെയിനുകളിലും സ്‌റ്റേഷനുകളിലും വിന്യസിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ പുതിയ കര്‍ശന നടപടികള്‍.
SUMMARY: Railways sharply increases fines for ticketless travel

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories