‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാൻ സര്‍ക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളില്‍ ഒന്നായ എംഎസ്‌സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍. വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഷെയര്‍ കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ പരിശോധിക്കും. കരാര്‍ കൈമാറ്റം സംബന്ധിച്ച്‌ സര്‍ക്കാരിനെ അറിയിച്ചാലും മതിയാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേത്തില്‍ ആശങ്ക അറിയിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ഓഹരി കൈമാറ്റത്തിലൂടെ വിഴിഞ്ഞം തുറമുഖം എംഎസ്‌സി കമ്പനിയുടെ കുത്തകയായി മാറുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്ക ശരിവെച്ച മുഖ്യമന്ത്രി അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചുമാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂവെന്ന് ഉറപ്പുനല്‍കി.

ദേശീയ സുരക്ഷ ഉറപ്പാക്കല്‍, പൊതു താല്‍പ്പര്യം സംരക്ഷിക്കല്‍, നല്ല മത്സര സാധ്യത ഉറപ്പാക്കല്‍, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ദീര്‍ഘവീക്ഷണത്തോടെ വികസനങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയ അഞ്ച് കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

SUMMARY: ‘Government approval is required to sell Adani Group’s stake in Vizhinjam Port’: Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

Related Articles

Popular Categories