Sunday, March 15, 2026
29.4 C
Bengaluru

തൊഴിൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പെൻഷൻ: കേന്ദ്ര പദ്ധതി അണിയറയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും പെൻഷൻ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ വൻ പദ്ധതി വരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ ഇ.പി.എഫ് പെൻഷൻ പദ്ധതി, ദേശീയ പെൻഷൻ പദ്ധതി എന്നിവക്ക് പുറമെയാകും പുതിയ പദ്ധതി വരിക.

നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകും. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും ഇതോടെ പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

നിലവിലെ പെൻഷൻ പദ്ധതികളിലേക്ക് സ്വമേധയാ ആളുകൾ പണമടക്കുകയും 60 വയസ്സിനു ശേഷം നിശ്ചിത തുക പെൻഷനായി ലഭിക്കുകയുമാണ് ചെയ്യുന്നത്. അസംഘടിത മേഖലക്കായി ഇത്തരത്തിൽ അടൽ പെന്‍ഷൻ യോജന, പ്രധാനമന്ത്രി ശ്രംയോഗി മന്ദൻ യോജന എന്നിവയാണുള്ളത്. കർഷകർക്കായി പ്രധാനമന്ത്രി കിസാൻ മന്ദൻ യോജനയുമുണ്ട്. പുതിയ പദ്ധതിയിൽ പ്രത്യേക ജോലിയിൽ ഏർപ്പെടാത്തവർക്കും ചേരാനാകുമെന്നാണ് സൂചന.
<BR>
TAGS : PENSION | CENTRAL GOVERNMENT
SUMMARY : Govt plans voluntary scheme open to all

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാധവി...

കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന്...

റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും: കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍

ബെംഗളൂരു: ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോരിറ്റി കൾചറൽ...

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍...

വിനോദയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു 

ബെംഗളൂരു: കുടകിലെ സുണ്ടികൊപ്പയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. തമിഴ്നാട് മധുര...

Topics

ഒന്നാം ക്ലാസ് വിദ്യാർഥിയെ പൊരിവെയിലിൽ നിർത്തി; സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് 

ബെംഗളൂരു: ക്ലാസില്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ 2...

എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി....

ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴിയുള്ള കണ്ണൂര്‍ ട്രെയിന്‍ നാളെ മുതല്‍ കോഴിക്കോടേക്ക്

ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന  കെഎസ്ആർ...

കസ്തൂരിനഗർ ഔട്ടർ റിങ് റോഡ് മേഖലയിൽ പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കസ്തൂരിനഗർ ഔട്ടർ റിംഗ് റോഡിലെ കെംപഗൗഡ അണ്ടർപാസിനടുത്തുള്ള ഇരുമ്പ് പ്ലേറ്റുകളിൽ...

എൽപിജി പ്രതിസന്ധി: സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും അനധികൃത വിപണനത്തിനുമെതിരെ ബെംഗളൂരുവില്‍ പോലീസ് റെയ്ഡ്

ബെംഗളൂരു: പാചക വാതക പ്രതിസന്ധി തുടരുന്നതിനിടെ നഗരത്തിലെ എൽപിജി സിലിണ്ടറുകളുടെ അനധികൃത...

പാചകവാതക ക്ഷാമം; പിജികളില്‍ ഭക്ഷണവിതരണം നിര്‍ത്തിവെക്കുന്നു 

ബെംഗളുരു: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ്...

ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറി; എംബിബിഎസ് വിദ്യാർഥിനി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: അമിതവേഗതയിൽ വന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറി എംബിബിഎസ് വിദ്യാർഥിനിക്ക്...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; 28 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ 28...

Related News

Popular Categories

You cannot copy content of this page