അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്‌വാരത്ത് വന്‍ കഞ്ചാവ് വേട്ട. 60 സെന്റ് സ്ഥലത്ത് വളര്‍ത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന നശിപ്പിച്ചത്. അഞ്ചു മണിക്കൂറോളം ഉള്‍ക്കാട്ടിലൂടെ യാത്ര ചെയ്താണ് സംഘം കഞ്ചാവ് കൃഷി കണ്ടെടുത്തത്.
കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത്. തീവ്രവാദ വിരുദ്ധസേന ഡിഐജി പുട്ടാ വിമലാദിത്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയില്‍ പരിശോധന നടത്തിയത്. പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
SUMMARY: Huge cannabis plantation in Agali, Attappadi; Police destroy around 10,000 plants for 60 cents