ഇം​ഗ്ലീ​ഷ് പ​ട​യെ തകര്‍ത്തു; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം

ഹരാരെ (സിംബാബ്വെ): അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. 100 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മറുപടി 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍താരം വൈഭവ് സൂര്യവംശി തകര്‍പ്പന്‍ സെഞ്ച്വറിയുമായി തകര്‍ത്തടിച്ചതോടെയാണ് കലാശപ്പോരില്‍ ഇന്ത്യ റെക്കോഡ് സ്‌കോര്‍ കുറിച്ചത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി കാ​ലെ​ബ് ഫാ​ൽ​കോ​ണ​റും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ബെ​ൻ ഡോ​വ്കി​ൻ​സും മി​ക​ച്ച ഇ​ന്നിം​ഗ്സു​മാ​യി ബെ​ൻ മ​യെ​സും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​പ്പി​ക്കാ​നാ​യി​ല്ല. ഫാ​ൽ​ക്കോ​ണ​ർ 115 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 115 റ​ൺ​സാ​ണ് ഫാ​ൽ​കോ​ണ​ർ എ​ടു​ത്ത​ത്. ഡോ​വ്കി​ൻ​സ് 66 റ​ൺ​സെ​ടു​ത്തു. മാ​യെ​സ് 45 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ആ​ർ.​എ​സ്. അം​ബ്രി​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഖി​ലാ​ൻ പ​ട്ടേ​ലും നാ​യ​ക​ൻ ആ​യു​ഷ് മാ​ത്രെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 411 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 175 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും ക​നി​ഷ്‌​ക് ചൗ​ഹാ​ൻ 37 റ​ൺ​സും ​വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു.
SUMMARY: India defeats England to win U-19 World Cup

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

Related Articles

Popular Categories