അമേരിക്കയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാര്‍ഥി മരിച്ച നിലയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ സാന്റാ ബാര്‍ബറ ക്യാമ്പസിലെ കെമിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിയായ വിക്രം മുബായിയാണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിന് ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ വിക്രം രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടിരുന്നു.

ഇതിനിടെ ട്രെക്കിങ് പാതയിലെ ജിപിഎസ് ലൊക്കേഷനും കുടുംബവുമായി പങ്കുവെച്ചിരുന്നു. നിശ്ചിത സമയത്ത് തിരിച്ചെത്താതിരിക്കുകയും പിന്നീട് ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്‍യോ കൗണ്ടി സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ സംഘവും കാലിഫോര്‍ണിയ ഹൈവേ പട്രോളും നടത്തിയ തെരച്ചിലിലാണ് ഓഗസ്റ്റ് മൂന്നിന് ഇന്‍യോ നാഷണല്‍ ഫോറസ്റ്റില്‍ നിന്ന് വിക്രമിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ദുരൂഹതയോ കുറ്റകൃത്യമോ നടന്നതായി സൂചനയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

SUMMARY: Indian-origin research student who went missing while trekking in the US found dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

Related Articles

Popular Categories