ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; ടേക്ക് ഓഫിന് തൊട്ടുമുമ്പ് പവർ സിസ്റ്റം തകർന്നു, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ച് ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനായി നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ശക്തമായ മിന്നലേറ്റത്. വെള്ളിയാഴ്ച്ച രാവിലെയോടെ കൊല്‍ക്കത്തിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കിടെയാണ് അപകടം.

രാവിലെ ഏകദേശം 9:25 ഓടെ വിമാനം വിമാനത്താവളത്തിലെ 56എല്‍ എന്ന ഏയറോബ്രിഡ്ജിന് സമീപം യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്. 6ഇ6068 എയര്‍ബസ് എ320 വിമാനത്തില്‍ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യഅധികൃതര്‍ അറിയിച്ചതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മുന്‍കൂട്ടി വിവരം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഇതോടെ വിമാനത്തിന്റെ പവര്‍ സിസ്റ്റം തകരാറിലാവുകയും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. വിമാനം കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കായി ഗ്രൗണ്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജീകരിക്കുകയും ഉച്ചയ്ക്ക് 12:50 ഓടെ ഈ ബദല്‍ വിമാനത്തില്‍ യാത്രക്കാരെ അഗര്‍ത്തലയിലേക്ക് എത്തിക്കുകയും ചെയ്തു.

മിന്നല്‍ ഏല്‍ക്കുന്ന സമയത്ത് റണ്‍വേയില്‍ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അവര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്ത കനത്ത മഴയ്ക്കും ഇടിമിന്നലിനും ഇടയിലാണ് ഈ അപകടം ഉണ്ടായത്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മുന്‍കൂട്ടി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് വരും ദിവസങ്ങളിലും ജാഗ്രത തുടരാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന്‍ദുരന്തത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ അധികൃതരും കുടുംബാംഗങ്ങളും.
SUMMARY: IndiGo flight hit by lightning; Power system fails just before takeoff; Passengers evacuated safely

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണയാത്ര സുഗമമാക്കാൻ കേരള ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന...

ശിവമൊഗ്ഗയിൽ തുംഗയും ഭദ്രയും കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശാരാവതി...

മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത്...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

ഓണയാത്ര സുഗമമാക്കാൻ കേരള ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന...

ശിവമൊഗ്ഗയിൽ തുംഗയും ഭദ്രയും കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശാരാവതി...

മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത്...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Related Articles

Popular Categories