ദുബൈ: ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്ക് കമ്പനികളുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിലെ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സംഘം പരിശ്രമിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈന്യത്തിനും വിവരങ്ങൾ കൈമാറാൻ ഈ കേന്ദ്രം ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.ആക്രമണം മെഹര്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
❗Iran has struck Amazon Web Service (AWS) cloud infrastructure in Bahrain marking a major escalation in the ongoing Middle East conflict 🇮🇷 🇧🇭 🇺🇸 pic.twitter.com/e3ElC7pUaO
— Tannie تاني 🇵🇸 (@putin_76) April 2, 2026
ലോകത്തെ പ്രധാന ക്ലൗഡ് സേവന ദാതാക്കളായ ആമസോണിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ ആഗോള തലത്തിൽ ഇന്റർനെറ്റ്, ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണ വാർത്ത പുറത്തുവരുന്നത്.
അതിനിടെ, യുഎസ് ആക്രമണത്തില്‍ ടെഹ്‌റാനില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നതായും ഇറാന്‍ സൈന്യം അറിയിച്ചു. നിര്‍മാണത്തിലിരുന്ന കറാജിലെ ബി1 പാലമാണ് തകര്‍ത്തത്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള പാലമായിരുന്നു ഇത്.
SUMMARY: Iran attacks Amazon data center in Bahrain















