ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ട.ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ നിയമിച്ചു

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി നിയമിച്ചു. സമിതി ചെയർമാനായിരുന്ന ജസ്റ്റിസ് എസ്. സിരി ജഗൻ അന്തരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. സമിതിയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ ചെയർമാനെ അടിയന്തരമായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി വിലയിരുത്തി.

2009ലാണ് കോടതി ശബരിമല ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിര്‍വഹണത്തിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് സുപ്രീംകോടതി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സമിതിയുടെ രൂപീകരണം. ക്ഷേത്ര പരിസരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ അനുസരിച്ചാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം വനം പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും സമിതി നിരീക്ഷിച്ചു വരുന്നു.

ജസ്റ്റിസ് സിരിജഗന്റെ വിയോഗം സമിതിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാനിടയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പുതിയ അധ്യക്ഷനായി ചുമതലയേൽക്കുന്ന ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിൽ ശബരിമലയിലെ വരാനിരിക്കുന്ന വികസന പദ്ധതികൾക്കും മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾക്കും കൂടുതൽ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Retired High Court Judge VG Arun appointed as Chairman of Sabarimala High Power Committee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

Related Articles

Popular Categories