തെഹ്റാൻ: ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു. ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി അറിയിച്ചു.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും ആക്രമണം നിർത്തും. ഇറാനിയൻ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ നടപ്പാക്കാൻ ഇടപെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതേസമയം, ചൈനയുടെ അവസാന നിമിഷത്തെ ഇടപെടലാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചതെന്നാണ് ന്യൂയോര്‍ക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ അയവ് വരുത്താനും ലഘൂകരിക്കാനും ചൈന ഇറാനോട് ആവശ്യപ്പെടുകയായിരുന്നു.യുഎസില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇനി ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്ന പൂര്‍ണ്ണമായ ഒരു സമാധാന കരാറിന്റെ ഭാഗമായി മാത്രമേ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കൂ എന്നായിരുന്നു ഇതിനുമുമ്പ് ഇറാന്റെ നിലപാട്. വെറും താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇറാന് സന്നദ്ധമായിരുന്നില്ല. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയാണ് വെടിനിര്‍ത്തലിന് അനുമതി നല്‍കിയത്.
SUMMARY: Iran says it accepts Trump’s proposal; will open Hormuz















