ടെഹ്‌റാൻ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. എവിടെ ഒളിച്ചാലും പിന്തുടർന്ന് ഇല്ലാതാക്കും എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദികളില്‍ കാണാനില്ലെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഇസ്രായേല്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ നെതന്യാഹുവിന്റെ കൈവിരലുകളുടെ എണ്ണത്തില്‍ മാറ്റം തോന്നിയതോടെ ഇത് എഐ നിർമ്മിതമാണെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നുമുള്ള പ്രചരണങ്ങള്‍ ശക്തമായി. എന്നാല്‍, ഇത് കേവലം ‘ഒപ്റ്റിക്കല്‍ ഇല്ല്യൂഷൻ’ മാത്രമാണെന്നും വീഡിയോ യഥാർത്ഥമാണെന്നും ഫാക്‌ട് ചെക്കർമാർ വ്യക്തമാക്കി.
നെതന്യാഹു സുരക്ഷിതനാണെന്നും യുദ്ധകാര്യങ്ങള്‍ അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു മാർച്ച് 9-ന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
SUMMARY: ‘We will chase and kill him wherever he goes’; Iran says it will not let Netanyahu go















