ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ സ്വീകരണം നൽകി. ലോകസമാധാനത്തിന് 812 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയതും സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവിനെ രക്ഷിക്കാൻ സ്വീകരിച്ച നടപടികളും കണക്കിലെടുത്താണ് സ്വീകരണം. നിയമസഭാ പ്രതിപക്ഷനേതാവ് ആർ. അശോക്, കൃഷിമന്ത്രി എൻ. ചലുവരായസ്വാമി, പൊന്നണ്ണ എം.എൽ.എ., കെ.പി.സി.സി. മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ പറമ്പത്ത്, അഡ്വ. ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: Bobby Chemmannur receives welcome at Vidhan Soudha
















