ബെയ്‌റൂട്ട്: ലെബനനിലെ കിഴക്കന്‍ ബെക്കാ താഴ്വരയില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് അധികൃതരും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.
ബെക്ക ഗവർണറേറ്റിലെ റിയാഖ് പട്ടണത്തിലെ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ള കമാൻഡ് സെന്ററുകളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിൽ ഹിസ്ബുള്ളയുടെ ഒരു സൈനിക നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധന തുടരുകയാണ്.
തുറമുഖ നഗരമായ സിഡോണിന് സമീപമുള്ള പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ധാരണകളുടെ ലംഘനത്തിന് മറുപടിയായാണ് ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ആക്രമണത്തെ ഹമാസ് അപലപിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.
SUMMARY: Israeli airstrike in Lebanon; 12 killed















