ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം: യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രസ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഹിസ്ബുല്ലയുടെ ഔദ്യോഗിക ചാനലായ ‘അൽ മനാറി’ലെ മുതിർന്ന റിപ്പോർട്ടർ അലി ഷുഐബ്, ‘അൽ മായദീൻ’ ചാനലിലെ റിപ്പോർട്ടർ ഫാത്തിമ ഫതുനി, ഫാത്തിമയുടെ സഹോദരനും ഇതേ ചാനലിലെ ക്യാമറാമാനുമായ ഒരാളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി യുദ്ധമുഖത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രമുഖനായിരുന്നു അലി ഷുഐബ്. അല്‍ മായദീന്‍ നല്‍കുന്ന വിവരമനുസരിച്ച്, നാല് മിസൈലുകളാണ് ഇവരുടെ വാഹനത്തില്‍ പതിച്ചത്. ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ ആംബുലന്‍സുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായതായും ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

കൊല്ലപ്പെട്ട അലി ഷുഐബ് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണെന്നാണ് ഇസ്റാഈൽ പ്രതിരോധ സേനയുടെ (IDF) വാദം. മാധ്യമപ്രവർത്തകൻ്റെ വേഷത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു ഇയാളെന്നും ഇസ്രയേൽ ആരോപിക്കുന്നു. എന്നാൽ ലബനീസ് അധികൃതർ ഈ ആരോപണം തള്ളി.

മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തെ ലബനീസ് പ്രസിഡൻ്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്ന് പ്രധാനമന്ത്രി നവാഫ് സലാമും പ്രതികരിച്ചു. യുദ്ധകാലത്ത് മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇസ്രയേൽ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
SUMMARY: Israeli airstrike in Lebanon: Three journalists killed while reporting on the war

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

Related Articles

Popular Categories