ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം കലയുടെ ഓണോത്സവം പരിപാടിയില്‍ ലോക കേരളസഭ അംഗവും കല ബെംഗളൂരു ജനറൽ സെക്രട്ടറിയുമായ ഫിലിപ്പ് കെ ജോർജ് കലയുടെ മുൻ പ്രസിഡന്റ് ജീവൻ തോമസിന് നൽകി പ്രകാശനം ചെയ്തു.
കല ഫെസ്റ്റിന്റെ പ്രചാരണാർത്ഥം നടത്തുന്ന ലക്കി കൂപ്പണിന്റെ പ്രകാശനം കേരള സമാജം മാഗഡി റോഡ് സോൺ ചെയർമാൻ അനിൽകുമാറും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സനൽ കുമാറും ചേർന്ന് നിർവഹിച്ചു.
SUMMARY: Kala Fest 2026; Brochure Released