ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഷിരാഡി ഘട്ടിന് സമീപം കര്‍ണാടക ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരായ ചന്ദ്രശേഖർ (57), ജനാർദൻ ഗൗഡ (58), ശ്രീധർ ഗൗഡ (61) എന്നിവരാണെന്ന് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ ഉജിരെ സ്വദേശി സുരേഷിനെ (58) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ‘ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടം. ഹാസനിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കാർ ധർമ്മസ്ഥലയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ആര്‍ടിസി ബസിൽ ഇടിച്ചാണ് അപകടം. സംഭവത്തിൽ ഉപ്പിനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Karnataka RTC bus and car collide; Three dead, one seriously injured
















