ബെംഗളുരു: ബെംഗളൂരുവിലെ ഓള്‍ഡ് ചന്ദാപ്പൂരില്‍ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകള്‍ തീപിടിച്ചു കത്തിനശിച്ചു. സ്വകാര്യ ട്രാവല്‍സിന് കീഴിലുള്ള ബസുകളാണ് തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ಸೂರ್ಯನಗರ ಪೊಲೀಸ್ ಠಾಣಾ ವ್ಯಾಪ್ತಿಯ ಹಳೇಚಂದಾಪುರದ ಪ್ರೈವೇಟ್ ಬಸ್ ಪಾರ್ಕಿಂಗ್ ಜಾಗದಲ್ಲಿ ನಾಲ್ಕು ಬಸ್ಸುಗಳಿಗೆ ಅಕಸ್ಮಿಕವಾಗಿ ಬೆಂಕಿ ಹತ್ತಿಕೊಂಡಿದ್ದು ಸುಟ್ಟು ಹೋಗಿರುತ್ತವೆ. ಸ್ಥಳಕ್ಕೆ ಮಾನ್ಯ ಪೊಲೀಸ್ ಉಪಾಧೀಕ್ಷಕರು ಭೇಟಿನೀಡಿ ಸ್ಥಳ ಪರಿಶೀಲನೆ ಮಾಡಿ ಮುಂದಿನ ಕ್ರಮಕ್ಕೆ ಆದೇಶಿಸಿರುತ್ತಾರೆ. ಠಾಣೆಯಲ್ಲಿ ದೂರು ದಾಖಲಿಸಿರುತ್ತದೆ. pic.twitter.com/CtcV3N1t2e
— @SuryanagaraPS (@SuryanagaraPS) July 26, 2026
🔥 Reports say four private buses caught fire on the Hosur–Chandapura Road.
🚒 Firefighting and rescue operations are currently underway. The official cause of the fire and any information regarding casualties have not yet been released by the authorities.
📢 Please wait for… pic.twitter.com/C3eV5W3v2G
— HOSUR UPDATES (@hosurupdates) July 26, 2026
നിര്‍ത്തിയിട്ടിരുന്ന ഒരു ബസിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ സമീപത്തുണ്ടായിരുന്ന ബസുകളിലേക്ക് തീ പടരുകയായിരുന്നു. അപകടത്തിന് പിന്നാലെ നാലോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീപൂര്‍ണമായും അണച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. നാല് ബസുകളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Four private buses caught fire in Bengaluru
















