കെംപെഗൗഡ ജയന്തി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെംപെഗൗഡ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കെംഗേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുതായി വികസിപ്പിച്ച കെംപെഗൗഡ ലേഔട്ടിലാണ് പ്രധാന ആഘോഷ പരിപാടി നടക്കുക. മുഖ്യമന്ത്രി ഡി കെ ശിവകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ മേഖലയിലെ പ്രമുഖർ എന്നിവരടക്കം 50,000ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശനിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 4 മണിവരെയാണ് ബെംഗളൂരു ട്രാഫിക് പോലീസ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. മൈസൂരു റോഡ്, കൊമ്മഘട്ട മെയിൻ റോഡ്, കെംഗേരി സാറ്റലൈറ്റ് ടൗൺ, മഗഡി മെയിൻ റോഡ്, ഇവയുമായി ബന്ധിപ്പിക്കുന്ന സമീപ റോഡുകൾ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ.

രാവിലെ 6 മുതൽ വൈകിട്ട് 4 മണിവരെ നഗരത്തിലെ ചില പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. മധു ജങ്ഷൻ മുതൽ കുമ്പളഗോഡ് ജങ്ഷൻ വരെയുള്ള മൈസൂരു റോഡ്,സോംപുര ടോൾ മുതൽ മഗഡി മെയിൻ റോഡ് ജങ്ഷൻ വരെയുള്ള നൈസ് റോഡ്, ചള്ളഘട്ട മെയിൻ റോഡ്, കെംഗേരി സാറ്റലൈറ്റ് ടൗണിലെ റെയിൻബോ ബ്രിഡ്ജ് മുതൽ കൊമ്മഘട്ട ഭാഗത്തേക്കുള്ള റോഡ് എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ഈ വഴികളിലൂടെ പോകാൻ ഉദ്ദേശിക്കുന്നവർ കഴിയുന്നതും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ബദൽ മാർഗങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.

ചരക്കുവാഹനങ്ങൾക്ക് നിരോധനം: മാരിഗോൾഡ് സ്കൂൾ ജങ്ഷൻ മുതൽ ഭീമനകുപ്പെ ജങ്ഷൻ വരെയുള്ള ഭാഗത്ത് എല്ലാ ചരക്കുവാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മൈസൂരു മെയിൻ റോഡ് വഴി ചള്ളഘട്ട മെട്രോ സ്റ്റേഷനിലെത്തി അവിടെ നിന്ന് നൈസ് റോഡ് വഴി പോകണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കൊമ്മഘട്ട ജങ്ഷൻ (കെംഗേരി ക്ലബ്) മുതൽ ഹോസബ്യരോഹള്ളി ഗ്രാമത്തിലേക്കുള്ള പെരിഫറൽ റോഡിലും ചരക്കുവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഹോസകേരേഹള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിശ്വേശ്വരയ്യ ലേഔട്ട് റിങ് റോഡ് വഴി ഉള്ളാലിലെത്തി, തുടർന്ന് കെ എൽ ഇ കോളേജ് കടന്ന് മഗഡി മെയിൻ റോഡ് വഴി പോകണമെന്നാണ് നിർദേശം.
SUMMARY: Kempegowda Jayanti; Traffic restrictions in Bengaluru today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

Related Articles

Popular Categories