ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി. സ്കൂളിൽ വെച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് എസ്.കെ. പിള്ളയും സെക്രട്ടറി ശ്രീകുമാറും അറിയിച്ചു.
നടി മൈദിലി റോയി ഉദ്ഘാടനം ചെയ്യും. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം ആരോഗ്യ ബോധവത്കരണവും സൗജന്യ ചികിത്സാ സേവനങ്ങളും മെഡിക്കൽ ക്യാമ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
SUMMARY: Kerala Samajam Karnataka Republic Day celebration and medical camp on 26th














