കൊച്ചി: കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ‘കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
നാളെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തന്നെയാകും സിനിമ കാണുക. കേരളം തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും കേന്ദ്രമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ചിത്രത്തിലെ ഉള്ളടക്കം നേരിട്ട് ബോധ്യപ്പെടുന്നതിനായി ഹൈക്കോടതി നാളെ സിനിമ പ്രത്യേകമായി കാണും. ഇതിന് ശേഷമായിരിക്കും അന്തിമ
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സിനോടും സെന്‍സര്‍ ബോര്‍ഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും സെന്‍സര്‍ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേരളത്തെ അന്താരാഷ്ട്ര തലത്തില്‍ കളങ്കപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
SUMMARY: ‘Kerala Story 2’ controversy; Teaser ordered to be withdrawn















