‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇനി ഇന്ത്യന്‍ ഭരണഘടയില്‍ അടക്കം ഔദ്യോഗിക രേഖകളില്‍ പേര് കേരളം എന്നാകും. നേരത്തെ ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്.

അതേസമയം പേരുമാറ്റം ഖജനാവിനു ചെലവുള്ളതാണ്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റണം. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും മാറ്റം വരുത്തണം.ദേശീയ-സംസ്ഥാന പാതകളിലെ സൈൻ ബോർഡുകൾ, സർക്കാർ സ്ഥാപനങ്ങളുടെ ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ തുടങ്ങിയവയിലും വരുംദിവസങ്ങളിൽ പേരുമാറ്റം നടപ്പിലാകും.
SUMMARY: ‘Keralam’ Bill gets President’s assent; Now in the official documents ‘Keralam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചെസ് ടൂർണമെന്റ് 

ബെംഗളൂരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും ചെസ് അസോസിയേഷന്‍ മൈസൂരുവും ചേര്‍ന്ന്...

അറ്റകുറ്റപ്പണി; യലഹങ്ക മേഖലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി...

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

ലയ ലാവണ്യം ഗാനാജ്ഞലി അരങ്ങേറി

ബെംഗളൂരു: കലാക്ഷേത്ര ബെംഗളൂരുവിന്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ജാലഹള്ളി...

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഇന്ത്യ; പൂൾ ഡിയിൽ ഇനി പാകിസ്ഥാനെതിരെയുള്ള മത്സരം നിർണ്ണായകം

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക്...

അതിരുകൾ മായുന്ന സാഹിത്യലോകം: ബുക്ക് ബ്രഹ്മയിൽ ഭാഷകളുടെ വസന്തം

 'ഇതുവരെയും നമുക്ക് വേലിക്കെട്ടിനപ്പുറത്തുണ്ടായിരുന്ന ഭാഷകളായിരുന്നു മറ്റ് ഇന്ത്യൻ ഭാഷകൾ. ഇപ്പോൾ അവയെല്ലാം...

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

Related Articles

Popular Categories