ബെംഗളൂരു: കെഎൻഎസ് എസ് അരീക്കര കരയോഗം കുടുംബസംഗമം 20 ന് ഹുളിമാവു സരസ്വതിപുരത്തിലുള്ള സരസ്വത് ഭവനിൽ നടക്കും. രാവിലെ 8.45 മാണിക്ക് വിഷ്ണു സഹസ്രനാമ പാരായണം, തുടർന്ന് കരയോഗം അംഗങ്ങളുടെ കലാപരിപാടികളും, കേരള സദ്യയും ഉച്ച കഴിഞ്ഞു 7രാഗാസ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
സാംസ്‌കാരിക സമ്മേളനത്തിൽ ബൊമ്മനഹള്ളി എംഎൽഎ എം സതീഷ് റെഡ്ഡി, കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ പിന്നണി ഗായകൻ രമേശ് ചന്ദ്ര, കെ എൻ എസ് എസ് മഹിള കൺവീനർ ശോഭന രാമദാസ് മറ്റു വിശിഷ്ടാതിഥികൾ പങ്കെടുക്കും.കുടുംബ സംഗമം കൺവീനർ ദിനേശ് കുമാർ കെ, കരയോഗം പ്രസിഡന്റ് മോഹനൻ പിള്ള, സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ സജിത് കുമാർ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9611121951, 9845690162, 9845397537 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
















