ബെംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗര്‍ കരയോഗം കുടുംബസംഗമം ഞായറാഴ്ച ലിംഗരാജപുരം കാച്ചരക്കനഹള്ളിയിലെ ഇസ്കോൺ കോംപ്ലക്സിലുള്ള ശ്രീ സായി കൺവെൻഷൻ ഹാളിൽ രാവിലെ ഒമ്പത് മുതൽ നടക്കും.
കർണാടക ഊർജ്ജ മന്ത്രി കെ ജെ. ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ജി രാമൻ നായർ, സ്‌കലീൻ ഫൗണ്ടേഷൻ ഡയറക്ടർ രാജ വിജയ കുമാർ, കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി. വി. നാരായണൻ, കരയോഗം മുൻ പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ എന്നിവർ മുഖ്യ അതിഥികൾ ആയി എത്തും.
കരയോഗം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഈ സി ദേവിദാസ്, ട്രഷറർ ശരത്ചന്ദ്ര ബാബു, മഹിളാ വിഭാഗം പ്രസിഡന്റ് ശ്രീദേവി സുരേഷ് , യുവ വിഭാഗം പ്രസിഡണ്ട് അഖിൽ ദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും .
സാംസ്കാരിക സമ്മേളനത്തിൽ ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ പുരസ്കാരം 2026 രാജ വിജയകുമാറിന് നൽകുന്നതായിരിക്കും. കരയോഗത്തിലെ മുതിർന്ന കുടുംബാംഗങ്ങൾ, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവരെ ആദരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും: ഫോണ്‍: 9900016101














