കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഡാന്‍സാഫ് സംഘത്തിനും ഫറോക്ക് പോലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്നാണ് വിവരം. പോലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ നിന്നും ഡാന്‍സാഫ് സംഘം പിടികൂടുന്ന ആറാമത്തെ ലഹരിവേട്ടയാണിത്.
SUMMARY: Kozhikode drug bust: Youth arrested with 237 grams of MDMA