ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2025 ‘ ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടക്കും. ബെംഗളൂരു സെൻട്രൽ എം.പി പി സി മോഹൻ, മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, സൗപർണികഎം.ഡി റാംജി സുബ്രമണ്യം, യുവനടൻ രാഹുൽ മാധവ് എന്നിവർ അതിഥികളായെത്തും.
സമാജത്തിന്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർഥികളും സമാജത്തിലെ അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ നൃത്ത-നൃത്യ-സംഗീത പരിപാടികൾ, ഷാരോൺ അപ്പുവും സംഘവും നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ആഘോഷവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ഓണസദ്യ ടിക്കറ്റിനും മറ്റു വിശദാംശങ്ങൾക്കും: 9845751628), 9845697819.
SUMMARY: Kundalahalli Kerala Samajam Onagosham on 12th October