Sunday, March 15, 2026
29.4 C
Bengaluru

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.

പൊതുജനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമീഷണർ ജില്ലാ കലക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.

പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.
SUMMARY: Local elections; Campaigning ends on Sunday

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പരീക്ഷകള്‍ റദ്ദാക്കി....

വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാധവി...

കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന്...

റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും: കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍

ബെംഗളൂരു: ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോരിറ്റി കൾചറൽ...

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍...

Topics

ഒന്നാം ക്ലാസ് വിദ്യാർഥിയെ പൊരിവെയിലിൽ നിർത്തി; സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് 

ബെംഗളൂരു: ക്ലാസില്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ 2...

എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി....

ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴിയുള്ള കണ്ണൂര്‍ ട്രെയിന്‍ നാളെ മുതല്‍ കോഴിക്കോടേക്ക്

ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന  കെഎസ്ആർ...

കസ്തൂരിനഗർ ഔട്ടർ റിങ് റോഡ് മേഖലയിൽ പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കസ്തൂരിനഗർ ഔട്ടർ റിംഗ് റോഡിലെ കെംപഗൗഡ അണ്ടർപാസിനടുത്തുള്ള ഇരുമ്പ് പ്ലേറ്റുകളിൽ...

എൽപിജി പ്രതിസന്ധി: സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും അനധികൃത വിപണനത്തിനുമെതിരെ ബെംഗളൂരുവില്‍ പോലീസ് റെയ്ഡ്

ബെംഗളൂരു: പാചക വാതക പ്രതിസന്ധി തുടരുന്നതിനിടെ നഗരത്തിലെ എൽപിജി സിലിണ്ടറുകളുടെ അനധികൃത...

പാചകവാതക ക്ഷാമം; പിജികളില്‍ ഭക്ഷണവിതരണം നിര്‍ത്തിവെക്കുന്നു 

ബെംഗളുരു: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ്...

ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറി; എംബിബിഎസ് വിദ്യാർഥിനി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: അമിതവേഗതയിൽ വന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറി എംബിബിഎസ് വിദ്യാർഥിനിക്ക്...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; 28 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ 28...

Related News

Popular Categories

You cannot copy content of this page