മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ചെരുപ്പ് കമ്പനിയുടെ ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെരുപ്പ് കമ്പനി പൂർണമായി കത്തിനശിച്ചത് കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങള്‍ക്ക് കാരണമായി.
SUMMARY: Major fire breaks out at shoe company in Malappuram














