ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം ഇന്ദിരാ നഗറിലുള്ള ഇ സി എ ക്ലബ്ബിൽ നടന്നു. പ്രസിഡൻ്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ കലാപരിപാടികൾ, കരാട്ടേ പ്രദർശനം, ഫാഷൻ ഷോ, സാന്താക്ലോസ് വരവേൽപ്പ്, പിന്നണിഗായിക അഞ്ജു ഗണേഷും, നീരജും നയിച്ച ഗാനമേള, ഡിജെ എന്നിവയും, പുതുവത്സര സമ്മാന വിതരണവും ഉണ്ടായിരുന്നു. സെക്രട്ടറി ടി. എ അനിൽകുമാർ, മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Malayali Family Association Christmas and New Year Celebration














