മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി; 20 ലോക്‌സഭാ എംപിമാര്‍ എന്‍ഡിഎയെ പിന്തുണക്കും

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനർജി ഡല്‍ഹിയില്‍ എത്തിയിരിക്കെ പാർട്ടിയില്‍ വൻ പൊട്ടിത്തെറി. തൃണമൂലിന്റെ 28 ലോക്സഭാ എംപിമാരില്‍ 20 പേർ എൻഡിഎ സഖ്യത്തില്‍ ചേരാൻ ഒരുങ്ങുന്നതായി വിവരം. ജനവിധി മാനിച്ച്‌ തങ്ങളുടെ ഭാവി രാഷ്ട്രീയം എൻഡിഎയ്‌ക്കൊപ്പമായിരിക്കുമെന്ന് പാർട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അസംതൃപ്തയായ മുതിർന്ന നേതാവ് കാകൊളി ഘോഷ് ദസ്തിദാർ വ്യക്തമാക്കി.

താനടക്കം 20 തൃണമൂല്‍ എംപിമാർ എൻഡിഎയുടെ ഭാഗമാകാനുള്ള തങ്ങളുടെ താല്പര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയക്കാൻ തീരുമാനിച്ചതായി ദസ്തിദാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിവസേനയിലെ പിളർപ്പിന് സമാനമായ സംഭവങ്ങളാണ് നിലവില്‍ പശ്ചിമ ബംഗാളിലും നടക്കുന്നത്. സംസ്ഥാനത്ത് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തില്‍ 58 എംഎല്‍എമാർ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും തങ്ങളാണ് യഥാർത്ഥ തൃണമൂല്‍ എന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോക്സഭയിലെ തൃണമൂല്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കാകൊളി ഘോഷ് ദസ്തിദാറെ മാറ്റി കല്യാണ്‍ ബാനർജിയെ നിയമിച്ചതു മുതലാണ് അതൃപ്തി പരസ്യമായത്. ഇതിന് പിന്നാലെ ബാരാസത് എംപിയായ ദസ്തിദാർ പാർട്ടി പദവികള്‍ രാജിവയ്ക്കുകയും, രാഷ്ട്രീയ കണ്‍സള്‍ട്ടൻസി കമ്പനിയായ ഐപാക്കിനെ പാർട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂലിന്റെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കാണുന്നത്. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജനരോഷം ശക്തമാണ്. രണ്ടാം നിര നേതാക്കളും നൂറോളം കൗണ്‍സിലർമാരും ഇതിനകം പാർട്ടി വിട്ടുകഴിഞ്ഞു.

SUMMARY: Mamata Banerjee suffers another setback; 20 Lok Sabha MPs will support NDA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories