ബെംഗളൂരു: ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്. നഞ്ചൻകോട് സ്വദേശി ബസവരാജി(50)നാണ് 25,000 രൂപ പിഴചുമത്തിയത്. നിരോധിതമേഖലയിലിറങ്ങിയതിന് ഇയാളുടെപേരിൽ ബന്ദിപ്പുർ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയിൽ ബന്ദിപ്പുർ കടുവസങ്കേതത്തിലെ മേൽകമ്മനഹള്ളി ചെക്പോസ്റ്റിനു സമീപം കാട്ടാനയെക്കണ്ടപ്പോള്‍ അതിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ബസവരാജ്. എന്നാല്‍ കാട്ടാന ഇയാളെ ഓടിക്കുകയും, ഓടുന്നതിനിടെ കാൽവഴുതിവീണ ഇയാളെ ചവിട്ടുകയും തുടർന്ന് തുടയെല്ലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
SUMMARY: Man fined Rs 25,000 for trying to take selfie in front of wild elephant