മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാർണി ചുതലയേൽക്കുക.

ലിബറൽ പാർട്ടിയിലെ 86 ശതമാനം പേരും കാർണിയെ പിന്തുണച്ചു. 131,674 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർണി ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുൻ ​ഗവർണറായിരുന്നു.

പൊതുസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കഴിഞ്ഞ ജനുവരിയിൽ രാജി പ്രഖ്യാപിച്ചത്. കടുത്ത ട്രംപ് വിമർശകൻ കൂടിയാണ് കാർണി എന്നതു ശ്രദ്ധേയമാണ്. കാനഡ- അമേരിക്ക വ്യാപര തർക്കവും രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്നു തന്നെ അദ്ദേഹം പ്രതികരിച്ചു കഴിഞ്ഞു.
<BR>
TAGS : CANADA PRIME MINISTER
SUMMARY : Mark Carney is Canada’s new Prime Minister

Hot this week

കെഎൻഎസ്എസ് സർജാപുര ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സർജാപുര കരയോഗവും മഹിളാ വിഭാഗം സരയുവിൻ്റെയും പുതിയ ഭാരവാഹികളെ...

യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി) 2026ലെ സിവില്‍ സര്‍വീസ്...

കേരളസമാജം 12-ാമത്തെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര...

ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍...

നാടുറങ്ങാത്ത നാടകരാവുകൾ: ഒരു ഗ്രാമത്തിന്റെ സാംസ്കാരിക ആത്മാവിന്റെ കഥ

വായനാനുഭവം | അനീസ്‌ സിസിഒ മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കെ. ആർ. കിഷോറിന്റെ...

‘ഷെയ്ന്റെ ഭൂതകാലവും ദൃഢവും തന്റെ കഥകള്‍ മോഷ്ടിച്ചത്’; ഗുരുതര ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി...

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

Related Articles

Popular Categories