കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപം ഗിസ ഗവർണറേറ്റിലെ റിങ് റോഡിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 31 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം അൽ-വറാഖ് (Al-Warraq) മേഖലയിലാണ് അപകടം സംഭവിച്ചത്.
BREAKING: Reports of more than 30 people killed after a truck carrying petroleum products overturned while turning on Cairo’s Ring Road, triggering a massive explosion and fire that spread to several nearby vehicles, according to Egypt’s Health Ministry. https://t.co/7lJKLTR2Rs
— Breaking911 (@Breaking911) November 25, 2026
ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് മുന്നിലേയ്ക്ക് ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കേബിള്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കേബിള്‍ വീണതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ടാങ്കര്‍ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡര്‍ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയുമായിരുന്നു. ടാങ്കറില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചു. കാറുകള്‍, മിനിബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ 27ഓളം വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടത്തിൽപ്പെട്ടവരെ സമീപത്തുള്ള മൂന്ന് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ (DNA) പരിശോധന നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി അനുശോചനം രേഖപ്പെടുത്തി.
SUMMARY: Massive fire in Cairo after petroleum tanker overturns: 31 dead
















