Sunday, November 9, 2025
25.2 C
Bengaluru

നൈജീരിയയിൽ കൂട്ടക്കുരുതി: 100ഓളം പേരെ വെടിവെച്ചു കൊലപ്പെടുത്തി

അബുജ: നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിൽ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ നിരവധി ആളുകളെ കാണാനില്ലെന്നും ഡസൻ കണക്കിന് ജനങ്ങൾക്ക് പരുക്കേറ്റെന്നും ആംനസ്റ്റി ഇന്റർനാഷണൽ എക്സിൽ പോസ്റ്റ് ചെയ്തു. ഭൂരിഭാ​ഗം പേർക്കും മതിയായ വൈദ്യസഹായം ലഭിക്കുന്നില്ല. നിരവധി കുടുംബങ്ങളെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. തിരിച്ചറിയാൻ പറ്റാത്ത വിധം പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.

വീടുകൾ കത്തി നശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നൈജിരിയയിൽ ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാണെന്നും സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബെനുവിലെ ​ഗ്വെർ വെസ്റ്റ് ഏരിയയിലുണ്ടായ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലിൽ അയൽസംസ്ഥാനമായ പ്ലേറ്റ്യൂവിൽ സമാന ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും കർഷകരാണെന്നും ആംനസ്റ്റി വ്യക്തമാക്കുന്നു.

നൈജീരിയയിലെ മിഡില്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന ബെനുവിന്റെ വടക്കന്‍ പ്രദേശങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷവും തെക്ക് ഭാ​ഗത്ത് ക്രിസ്ത്യാനികളുമാണ് കൂടുതലായുള്ളത്. ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്ത് നിരന്തരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കന്നുകാലികള്‍ക്ക് മേച്ചില്‍സ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് ഭൂമി ആവശ്യമുള്ള കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വംശീയവും മതപരവുമായ സംഘര്‍ഷങ്ങളാല്‍ ഈ തര്‍ക്കങ്ങള്‍ പലപ്പോഴും വഷളാകുന്നു. കഴിഞ്ഞ മാസവും ഗ്രാമത്തില്‍ തോക്കുധാരികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് 20 പേരാണ് കൊല്ലപ്പെട്ടത്.

2019 മുതൽ ഈ ഏറ്റുമുട്ടലുകളിലായി 500ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഏകദേശം 2.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ എസ്‌ബി‌എം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.

SUMMARY: Massacre in Nigeria: Over 100 people shot dead

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുത്തശ്ശിയുടെ അരികില്‍ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം...

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ...

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ...

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ...

സിദ്ധരാമയ്യയെ ശിവകുമാർ തള്ളിയിടുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി)...

Topics

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

Related News

Popular Categories

You cannot copy content of this page